മണിപ്പൂരില്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോയി കൊലപെടുത്തിയ സംഭവം; സിബിഐ ആറു പേരെ അറസ്റ്റ് ചെയ്തു

മണിപ്പൂരില്‍ മെയ്തെയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോയി കൊലപെടുത്തിയ സംഭവത്തില്‍ സിബിഐ ആറു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരും ഉള്‍പെടുന്നു. അതേ സമയം കലാപത്തിന് പിന്നില്‍ വിദേശ ഇടപെടലെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

Also Read: കേരളത്തിലെ മാധ്യമ ശൃംഖലയുടെ ഉന്നം സി പി ഐ എമ്മും ഇടതുപക്ഷവുമാണ്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ആളികത്തുന്നതിനിടെയാണ് സിബിഐ 6 പേരെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമുണ്ട്. 2സ്ത്രീകളും 2 പുരുഷന്‍മാരും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ അസമിലെ ഗുവാഹത്തിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെയും വലിയ പ്രതിഷേധം അരങ്ങേറി. കലാപം തുടങ്ങി മാസങ്ങള്‍ക്ക് ശേഷം ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗ്വ് വ്യക്തമാക്കി.

Also Read: ഞാന്‍ ഇനി ഒരു വലിയ സിനിമ ചെയ്യണോ? വളരെ സിമ്പിളായ ഒരു സിനിമ കൊച്ചിയില്‍ സെറ്റ് ചെയ്യാന്‍ എനിക്ക് പറ്റില്ലേ; അഭിലാഷ് ജോഷി

അതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വിദേശ ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തയാളെ ദില്ലി പട്യാല ഹൗസ് കോടതി രണ്ട് ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. മ്യാന്‍മറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘര്‍ഷത്തിന് പിന്നില്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. അതേ സമയം സംഘര്‍ഷം തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ കുറ്റപ്പെടുത്തിയതിന് പിന്നാലെ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതാക്കളുടെ നീക്കം തുടങ്ങി. സ്വന്തം സര്‍ക്കാരിനെതിരെ പാര്‍ട്ടി രംഗത്തുവന്നത് പ്രശ്‌നം രൂക്ഷമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News