ഹോക്കി സ്റ്റിക്ക് കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം ;ഒരാള്‍ കൂടി പിടിയില്‍

തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോടന്നൂര്‍ സ്വദേശി 28 വയസ്സുള്ള രാഹുലിനെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

ALSO READ;കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവം; വിശദീകരണം തേടി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍

കോടന്നൂര്‍ കൊലപാതക കേസില്‍ മൂന്ന് പ്രതികളെ ഇന്നലെ വൈകിട്ട് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായിട്ടുള്ള രാഹുലിന്റെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷമാണ് മറ്റ് മൂന്ന് പ്രതികള്‍ കൊലപാതകം നടത്തിയതെന്നു പോലീസ് പറഞ്ഞു. കോടന്നൂര്‍ സ്വദേശികളായ മണികണ്ഠന്‍, പ്രണവ്, ആഷിക് എന്നിവരെയാണ് പോലീസ് ഇന്നലെ പിടികൂടിയത്.

ALSO READ:വീടിന് സമീപത്തുനിന്നും സ്‌ഫോടക വസ്തു കണ്ടെത്തി; പരാതി നല്‍കി സിപിഐഎം ലോക്കല്‍ സെക്രട്ടറി

വെങ്ങിണിശ്ശേരി ശിവപുരം ലക്ഷംവീട് കോളനിയില്‍ കാരാട്ട് വീട്ടില്‍ മഹേഷ് എന്ന മനു ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കോടന്നൂര്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു കൊലപാതകം. ശിവപുരം കോളനിയില്‍ ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ബൈക്കില്‍ വരികയായിരുന്ന മഹേഷിനെ കോടന്നൂരില്‍ തടഞ്ഞ് നിര്‍ത്തി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിയേറ്റ് മാരകമായി പരിക്കു പറ്റിയ മഹേഷ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News