തൊടുപുഴയിൽ KSEB അധിക ബില്ല് ഈടാക്കിയ സംഭവം; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

suspended

ഇടുക്കി തൊടുപുഴയിൽ KSEB ബില്ലിലുണ്ടായ ക്രമക്കേടിൽ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. സംഭവത്തിൽ മീറ്റർ റീഡിങ് എടുത്ത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായത്. സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പതിവായി അടച്ചിരുന്ന തുകയേക്കാൾ പത്തിരട്ടിയിലധികമായിരുന്നു തൊടുപുഴ മേഖലയിൽ പലർക്കും ഇത്തവണ ലഭിച്ച കെഎസ്ഇബി ബില്ല്, ഇത് വലിയ പ്രതിഷേധത്തിന് വഴി വച്ചു. അധിക ബില്ല് വന്നതുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പരാതികൾ ലഭിച്ചെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. തൊടുപുഴ മുൻസിപ്പാലിറ്റി കുമാരമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നാണ് പരാതികൾ. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

Also Read: ബോണസ് തർക്കങ്ങൾ പരിഹരിക്കും; തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കും; നിർദേശവുമായി വി ശിവൻകുട്ടി

സംഭവത്തിൽ മീറ്റർ റീഡിങ് എടുത്ത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൃത്യ സമയത്ത് റീഡിങ് എടുക്കാതെ ഒരുമിച്ചാണ് ബില്ല് നൽകിയതാണ് ബിൽ തുക കൂടാൻ കാരണം. സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. ഉപഭോതാകൾക്ക് പ്രയാസം ഇല്ലാത്ത രീതിയിൽ ബില്ല് അടക്കാൻ ക്രമീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: ‘പ്രാചീന വിശ്വാസ സംഹിതകള്‍ക്ക് വിരാമമാകട്ടെ; ശിക്ഷ കുറഞ്ഞോ കൂടിയോ എന്ന് നിയമ വിദഗ്ധന്‍ വിലയിരുത്തും’: പ്രൊഫ. ടി ജെ ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News