കെഎസ്ആര്‍ടിസി ഡ്രൈവര്‍ തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രനോടും കുടുംബത്തോടും മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇക്കാര്യത്തില്‍ മേയര്‍ക്കും എംഎല്‍എക്കും ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തെറ്റ് ഡ്രൈവറുടെ ഭാഗത്താണെന്നും ശരിയായ രീതിയില്‍ കാര്യങ്ങള്‍ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. വാഹനത്തിനു സൈഡ് കൊടുത്തില്ല എന്ന രീതിയില്‍ ഈ വിഷയം കാണരുത്. മോശം ആയിട്ടാണ് ഡ്രൈവര്‍ പെരുമാറിയത്. ലഹരി വസ്തു വലിച്ചെറിഞ്ഞു. പൊലീസ് എത്തിയ ശേഷം ആണ് പ്രതികരണം മാന്യമായത്. ഈ ഡ്രൈവര്‍ക്ക് എതിരെ മുന്‍പും അശ്രദ്ധമായി വാഹനം ഓടിച്ചതിനു കേസ് ഉണ്ട്. 2017 ല്‍ വേറെ ഒരു കേസും ഉണ്ട്.
നിരന്തരമായി പ്രശനങ്ങള്‍ ഉണ്ടാക്കുന്ന ഡ്രൈവര്‍ ആണ്. സ്ത്രീകള്‍ ആയ തങ്ങള്‍ക്ക് എതിരെ മോശം പെരുമാറ്റം ആണ് ഉണ്ടായത്. ലൈംഗിക ചേഷ്ട കാണിച്ചത് കൊണ്ടാണ് പ്രതികരിച്ചത്. ജനപ്രതിനിധികള്‍ എന്നത് കൊണ്ടാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here