മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ കൈക്കൂലി വാങ്ങിയ സംഭവം; 2 പേർക്ക് സസ്‌പെൻഷൻ

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടിയ യുവാക്കളെ വിട്ടയച്ച സംഭവത്തിൽ നടപടി.
പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍, കെ.വി ഷാജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ സുധീഷ് എന്നിവരെയാണ് എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടേയും, വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോഴിക്കോട് സ്വദേശികളായ യുവാക്കളുടെ കാറില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള വസ്തുക്കൾ പിടികൂടുകയായിരുന്നു. തുടർന്ന് ഇവരെ വിട്ടയക്കാനായി 8000 രൂപ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ്‌ നടപടി.

എക്സൈസ് ചെക്‌പോസ്റ്റിലെ പരിശോധനയിൽ കുടുങ്ങിയ യുവാക്കളെ കൈക്കൂലി വാങ്ങി കടത്തിവിട്ടെങ്കിലും തൊട്ടടുത്ത പൊലീസ് എയ്ഡ് പോസ്റ്റിൽ ഇവർ പിടിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്ച (03.05.2023) രാവിലെ ഏഴോടെയായിരുന്നു സംഭവം. എക്സൈസ് ചെക്‌പോസ്റ്റിലെ പരിശോധനയിൽ, മൈസൂരു ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് കാറിൽവരുകയായിരുന്ന രണ്ട് യുവാക്കളിൽനിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News