ദില്ലിയിൽ വിദ്യാർത്ഥികൾ മരിച്ച സംഭവം; 13 സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്‌മെന്റുകൾ അടച്ചുപൂട്ടി

ദില്ലിയിൽ  സിവിൽ സർവീസ് അക്കാദമിയുടെ ബേസ്മെന്‍റിൽ വെള്ളംകയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ. 13 സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്‌മെന്റുകൾ അടച്ചുപൂട്ടി. മിക്ക സിവിൽ സർവീസ് അക്കാദമികളുടെയും ബേസ്മെന്‍റുകളിൽ ക്ലാസുകൾ നടത്തിയിരുന്നതായാണ് വിവരം. മതിയായ സുരക്ഷ ഒരുക്കിയിരുന്നതുമില്ല.

അതേസമയം ദില്ലി കോച്ചിംഗ് സെന്ററില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തിൽ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കൊളളലാഭം കൊയ്യുന്ന കോച്ചിംഗ് ബിസിനസിന്റെ ഇരകളാണ് മരിച്ചവരെന്നും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

ALSO READ:‘ഒന്നുകിൽ മരുന്നുകഴിച്ച് ജീവിക്ക്, അല്ലെങ്കിൽ കള്ളുകുടിച്ച് മരിക്ക്, ഇങ്ങനെ രണ്ടുംകൂടി ഒരുമിച്ച് ചെയ്യല്ലേ’; തിലകനൊപ്പമുള്ള ഓർമ പങ്കുവെച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി സ്വദേശിയടക്കം മൂന്ന് പേരാണ് കേന്ദ്രത്തിൽ വെള്ളം കയറി മരിച്ചത്. ഓൾഡ് രാജേന്ദ്രർ നഗറിലെ പരീക്ഷാകേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളെ കാണാതായെന്നും പരാതിയുണ്ട്. ഓടകൾ വൃത്തിയാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News