കുറുവാ സംഘത്തിലേ പ്രതി ചാടി പോയ സംഭവം; കുണ്ടനൂരിൽ രാത്രിയിലും തിരച്ചിൽ തുടരും

ആലപ്പുഴയിൽ കുറുവാ സംഘത്തിലേ പ്രതി ചാടി പോയ സംഭവത്തിൽ കുണ്ടനൂരിൽ രാത്രിയിലും തിരച്ചിൽ തുടരുമെന്ന് ആലപ്പുഴ ഡി വൈ എസ് പി എം ആർ മധു ബാബു അറിയിച്ചു. തിരച്ചിലിന്നായി പൊലീസും ഫയർ ഫോഴ്‌സും സ്കൂബ ടീമും ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ പൊലീസിന്റെ സഹായവും തേടും എന്നും അദ്ദേഹം പറഞ്ഞു.

Also read:കോഴിക്കോട് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും; ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യാപാരികള്‍

‘പ്രതി കടന്നുകളഞ്ഞത് പൊലീസിനെ ആക്രമിച്ച ശേഷം. പൊലീസിന് തിരിച്ചടുയായത് വനിതാ പൊലീസ് ഇല്ലാത്തതിനാൽ. പ്രതി ഒളിച്ചിരുന്നത് മണ്ണിൽ കുഴി കുത്തി. പരിശോധനയിൽ പിച്ചാതി, വാക്കത്തി തുടങ്ങിയവ കണ്ടെത്തി. പ്രതി രക്ഷപെട്ടത് കൈ വിലങ്ങുമായി’ ആലപ്പുഴ ഡി വൈ എസ് പി.

കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത് എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പൊലീസ് നഗരത്തില്‍ തെരച്ചില്‍ നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here