വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരം പൊലിസിന് ലഭിച്ചതായാണ് സൂചന.

കഴിഞ്ഞ ദിവസമാണ് തൊട്ടില്‍പ്പാലം കുണ്ട്‌തോട്ടിലെ അടച്ചിട്ട വീട്ടില്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെകുറിച്ചള്ള കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നതായാണ് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും പൊലിസിന് ലഭിച്ച വിവരം.

Also Read: തെരഞ്ഞെടുപ്പ് അട്ടിമറി; ഡൊണാള്‍ഡ് ട്രംപ് കീഴടങ്ങി

പെണ്‍കുട്ടിയെ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും ഉള്‍പ്പെടെ ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം സംസാരിക്കാന്‍ കോഴിക്കോട് ബീച്ചിലേക്ക് വിളിച്ച് വരുത്തിയാണ് പ്രതി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതെന്നാണ് വിവരം. പ്രതിയുടെ ബന്ധുക്കളെല്ലാം വിദേശത്താണ്. കേരളത്തിന് പുറത്ത് പഠിക്കുന്ന പ്രതി അപൂര്‍വ്വമായാണ് നാട്ടില്‍ വരാറുള്ളത്. ഇയാള്‍ ലഹരിക്കടിമയാണ് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read: അടൂര്‍ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ച നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News