അധ്യാപിക വിദ്യാര്‍ത്ഥിയെ അടിപ്പിച്ച സംഭവം; സ്വമേധയ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

യുപിയില്‍ ഒരുവിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഇതരമതവിഭാഗത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. സംഭവത്തില്‍ നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ യുപി സര്‍ക്കാരിന് നോട്ടിസയച്ചു.

Also Read; ഈങ്ങാപ്പുഴ കക്കാട് പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു

അധ്യാപികയ്‌ക്കെതിരെ എടുത്ത നടപടികളും പൊലീസ് അന്വേഷണത്തിലെ പുരോഗതിയും അറിയിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. സ്‌കൂള്‍ ഉടമ കൂടിയായ അധ്യാപിക ഇതുവരെ അറസ്റ്റിലായിട്ടില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാക്കുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടെന്നും കമ്മീഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News