തൂക്കത്തിനിടെ താഴെ വീണു കുഞ്ഞിന് പരിക്കേറ്റ സംഭവം; അമ്മയും ക്ഷേത്ര ഭാരവാഹികളും പ്രതികള്‍

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലെ തൂക്കത്തിനിടെ താഴെ വീണു കുഞ്ഞിന് പരിക്കേറ്റ സംഭവത്തില്‍ അമ്മയും ക്ഷേത്ര ഭാരവാഹികളും പ്രതികള്‍. കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേര്‍ത്തു. ജെ ജെ ആക്ട് കൂടി ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൂക്കവില്ലിലെ തൂക്കുകാരനെ നേരത്തെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണു പരിക്കേറ്റത് എന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

ALSO READ:സിംഹങ്ങളുടെ പേര് വിവാദം; പേരുമാറ്റി വിവാദം ഒഴിവാക്കാൻ നിർദേശിച്ച് കൊൽക്കത്ത ഹൈക്കോടതി

എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് മൂന്നാള്‍ പൊക്കത്തില്‍ നിന്ന് വഴിപാട് നടത്തിയയാളുടെ കൈയില്‍നിന്നു തെറിച്ചു താഴെവീണത്. തൂക്കുവില്ല് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

ALSO READ:കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News