യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി നിര്‍മ്മിച്ച സംഭവം; നേതാക്കള്‍ക്കെതിരെ കേസെടുക്കണം: എസ് സുദേവന്‍

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി നിര്‍മ്മിച്ച സംഭവത്തില്‍ കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍. ഇക്കൂട്ടര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വ്യാജ ഐഡി നിര്‍മ്മിച്ചേക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

എ ഗ്രൂപ്പ് നേതാവ് സിആര്‍ നജീബ് ഐ ഗ്രൂപ്പ് നേതാവ് ചാമക്കാല ജ്യോതികുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവത്തില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും പരസ്പരം വെളിപ്പെടുത്തല്‍ തുടര്‍ന്നില്ലെങ്കിലും പത്തനാപുരത്തെ എ ഗ്രൂപ്പ് നേതാവ് ഷേക് പരീതിന്റെ വോട്ട് യൂത്ത് കോണ്‍ഗ്രസിന്റെ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയതിന്റെ തെളിവുകള്‍ ഐ ഗ്രൂപ്പ് ചോര്‍ത്തി. വ്യാജ ഐ.ഡി നിര്‍മ്മിച്ചത് രാജ്യദ്രോഹ കുറ്റമാണെന്ന ആരോപണവും പരാതിയും ഉയര്‍ന്നതോടെ കൊല്ലം ജില്ലയിലും പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ സാഹചര്യത്തിലാണ്
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ നടപടി ആവശ്യപെട്ട് രംഗത്ത് എത്തിയത്.

READ ALSO:കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്

പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മാളത്തിലൊളിച്ച് തുടങ്ങി. കൊല്ലത്ത് വ്യാജ ഐഡി നിര്‍മ്മിച്ച സംഭവത്തില്‍ ഏത് സമയത്തും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌തേക്കും. ഇവരുടെ ഫോണ്‍ കോളുകളും സാമൂഹ്യമാധ്യമങ്ങളിലെ ചാറ്റിംങ് ഡാറ്റയും പൊലീസിന് ലഭിച്ചതായാണ് സൂചന.

READ ALSO:ടി20 മത്സരങ്ങള്‍ക്ക് ഇനി രോഹിത് ഇല്ല; റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News