കർഷക സമരത്തിനിടെ ഒരു കർഷകൻ ശംഭു അതിർത്തിയിൽ മരിച്ചു

കർഷക സമരത്തിനെതിയ ഒരു കർഷകൻ മരിച്ചു.ശംഭു അതിർത്തിയിലാണ് ഗുരുദാസ്പൂരിൽ നിന്നുള്ള കർഷകൻ ഹൃദയഘാതത്തെ തുടർന്നു മരിച്ചത്. 65വയസുള്ള ഗ്യാൻ സിംഗിന് ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ALSO READ: ‘ഈ അസുഖം തികച്ചും വേദനാജനകം, പീരിയഡ് സമയത്തുള്ള കഠിനവേദന’, ഒരു വേദന സംഹാരി കൊണ്ട് ഇത് മാറില്ലെന്ന് നടി ലിയോണ

അതേസമയം ഗ്യാൻ സിംഗിന്റെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി.കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ കർഷകന് ആരോഗ്യപ്രശ്നം ഉണ്ടായെന്നും ഇതാണ്‌ മരണത്തിനു കാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കർഷക സമരത്തിന് നേരെ ഡ്രോൺ ഉപയോഗിച്ചു.

കണ്ണീർ വാതകം പ്രയോഗിക്കുന്നത് അടക്കമുള്ള വലിയ നടപടികൾ ആണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.ഹരിയാന പൊലീസിന്റെ ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മാൻ ആവശ്യപ്പെട്ടിരുന്നു.

ALSO READ: വൈസ് ചാൻസലർ യോഗം വിളിച്ചത് നിയമവിരുദ്ധമായി; സെനറ്റ് യോഗത്തിലെ പ്രമേയം പാസായില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News