രാജ്യത്തിന്റെ ഐക്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; മുസ്ലീംലീഗ് ജമ്മു കാശ്മീര്‍ മസ്റത് ആലം വിഭാഗത്തെ നിരോധിച്ച് കേന്ദ്രം

മുസ്ലീംലീഗ് ജമ്മു കാശ്മീര്‍ മസ്റത് ആലം വിഭാഗത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. യുഎപിഎപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് മുസ്ലീംലീഗ് ജമ്മു കാശ്മീര്‍ മസ്റത് ആലം വിഭാഗത്തിന്റെ നിരോധനം എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

Also Read : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി 1 മുതല്‍ ‘സൈലന്റ് എയര്‍പോര്‍ട്ട്’

മുസ്ലീംലീഗ് ജമ്മു കാശ്മീര്‍ എന്ന എംഎല്‍ജെകെ മസ്റത് ആലം വിഭാഗത്തിനെ 5 വര്‍ഷത്തേക്ക്ാണ് നിരോധിച്ചത്. സംഘടന നേതാവായ മസറത്ത് ആലത്തെ 2010 ല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചെങ്കിലും 2015-ല്‍ മെഹബൂബ മുഫ്തി സര്‍ക്കാര്‍ ആലത്തെ മോചിപ്പിച്ചിരുന്നു, .പിഡിപി-ബിജെപി സഖ്യം തകരാനും സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകാനും ഇതായിരുന്നു പ്രധാന കാരണം.

ജമ്മുകശ്മീരില്‍ നടക്കുന്ന തീവ്രവാദി ആക്രമങ്ങളില്‍ പ്രാദേശിക പിന്തുണ നല്‍കുന്നത് എംഎല്‍ ജെകെ മസ്റത് ആലം വിഭാഗം ആണെന്ന ആരോപണം നേരത്തെ മുതല്‍ തന്നെ ഉയരുന്നുണ്ട്. ജമ്മുകശ്മീരിനെ ഇസ്ലാമിക രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുസ്ലിം ലീഗ് ജമ്മു കാശ്മീര്‍ മസ്റത് ആലം വിഭാഗം പ്രവര്‍ത്തിച്ചതെന്നാണ് നിരോധനത്തിനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

Also Read : ഇറച്ചിക്കായി പൂച്ചകളെ കൊല്ലുന്ന റെസ്റ്റോറന്റ് അടച്ച് പൂട്ടി

സംഘടനയുടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം കടുത്ത നടപടിയിലേക്ക് കടന്നതെന്നാണ് മന്ത്രാലം അറിയിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് മുസ്ലീംലീഗ് ജമ്മു കാശ്മീര്‍ മസ്റത് ആലം എന്ന സംഘടനയുടെ നിരോധനമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News