തടി കൂടുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്.അതുകൊണ്ട് തന്നെ തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് മിക്കവരും.
ഇത് പലര്‍ക്കും സൗന്ദര്യപ്രശ്നമാണെങ്കിലും അതിലുപരി ആരോഗ്യപ്രശ്നമാണ് പ്രധാനപ്പെട്ടത്. പ്രാതലിന്റെ കാര്യം ഒരു പരിധിവരെ ശ്രദ്ധിച്ചാല്‍ തടി നിയന്ത്രിക്കാവുന്നതാണ്.
പ്രാതല്‍ അഥവാ ബ്രേക്ഫാസ്റ്റ് എന്നത് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ഇത് പലരും കഴിക്കാതിരിക്കാറണ്ട്.ഇത് തടി കൂടാന്‍ ഇടയാക്കുന്നതിന് പ്രധാനപ്പെട്ട കാരണമാണ്. പ്രാതല്‍ ഒഴിവാക്കിയാല്‍ ശരീരം ഊര്‍ജം കൊഴുപ്പായി സംഭരിച്ചു വയ്ക്കും. മാത്രമല്ല, പിന്നീട് വിശപ്പു കൂടി കൂടുതല്‍ കഴിയ്ക്കാനോ ഇതല്ലെങ്കില്‍ അനാരോഗ്യകരമായ സ്നാക്സ് കഴിയ്ക്കാനോ ഇടയാക്കുന്നു.
പ്രാതലില്‍ ചില പ്രത്യേക ഭക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ ഗുണം നല്‍കും. പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബദാം പോലുള്ള നട്സ്. ബദാം, വാള്‍നട്സ്, സീഡ്സ് എന്നിവ പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും ഗുണം നല്‍കുന്നു. മാത്രമല്ല ഈ ഭക്ഷണ വസ്്തുക്കള്‍ വിശപ്പ് കുറയ്ക്കാനും അതേ സമയം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാനും നല്ലതാണ്.മുട്ട പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നു.
ALSO READ ;സിദ്ധിഖ് രാഷ്ട്രീയത്തിലേക്കോ? ചർച്ചകൾ അവസാനിപ്പിച്ചുകൊണ്ട് നടന്റെ മറുപടി: തീരുമാനം ശരിയെന്ന് ആരാധകർ
മുളപ്പിച്ച ചെറുപയര്‍ വേവിച്ചോ അല്ലാതെയോ കഴിയ്ക്കാം. ഇതുപോലെ കടലയും കഴിയ്ക്കാം. ഇവയും പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതും തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here