നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുൾപ്പെടെ പി.വി. അൻവർ നിലവിൽ നടത്തുന്ന പ്രതിഷേധങ്ങൾ വെറും പ്രഹസനമാണെന്ന് ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിൽ അൻവർ നടത്തിയ പ്രതിഷേധം വൈകിപ്പോയെന്നും പ്രദേശത്തെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് ജനകീയ പ്രക്ഷോഭങ്ങൾ നടന്നപ്പോഴൊന്നും അൻവറിനെ കണ്ടിട്ടില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
കരുളായിലെയും വഴിക്കടവിലെയും ആദിവാസികൾക്കായി വിരൽ അനക്കാൻ പോലും ശ്രമിക്കാത്തയാളാണ് അൻവറെന്നും ജനവാസ മേഖലയിലുള്ള കരിമ്പുഴ വന്യജീവി സങ്കേതത്തിനെതിരെ ആര്യാടൻ മുഹമ്മദ് സംസാരിച്ചപ്പോഴൊന്നും അൻവറിൻ്റെ അഭിപ്രായം ആരും കേട്ടിട്ടില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ALSO READ: പുതുവത്സര വിപണി; ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത് 1340 പ്രത്യേക പരിശോധനകള്‍
നിലമ്പൂർ ബൈപ്പാസ് എന്തായി? ഇവിടെ വികസനമില്ലെന്ന് ഇപ്പോൾ എംഎൽഎയും ഇടതുപക്ഷവും സമ്മതിച്ചിരിക്കുകയാണ്. യുഡിഎഫിലേക്ക് വരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. അതിൽ താനല്ല മറുപടി പറയേണ്ടതെന്നും അക്കാര്യം യുഡിഎഫ് മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here