ഇന്‍ക്ലൂസിവ് ഇന്ത്യ; ഗോപിനാഥ് മുതുകാട് അഞ്ചാമത് ഭാരതയാത്രയ്ക്ക് ഒരുങ്ങുന്നു

മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് അഞ്ചാമത് ഭാരതയാത്രയ്ക്ക് ഒരുങ്ങുന്നു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഇന്‍ക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരെ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ALSO READ:  യുപിഎസ്‌സി സിഡിഎസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷ ഫലം അറിയാം…

ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയെന്നതാണ് യാത്രയുടെ ലക്ഷ്യം. ഭിന്നശേഷി മേഖലയില്‍ കേരളത്തിന്റെ മാതൃകാ പരമായ ആശയങ്ങള്‍ ഇന്ത്യയിലുടനീളമുള്ള മറ്റു സംസ്ഥാനങ്ങളിലും, അവിടെയൊക്കെയുള്ള ആശയങ്ങള്‍ കേരള സമൂഹത്തിലേക്കും കൂട്ടിച്ചര്‍ക്കാന്‍ ഇന്‍ക്ലൂസിവ് ഇന്ത്യ യാത്ര വഴി സാധ്യമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

ഭാരതത്തിന്റെ വിഘടനവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ കൈ ചൂണ്ടാനും ഗാന്ധി സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുമാണ് ഗോപിനാഥ് മുതുകാട് കഴിഞ്ഞ നാല് ഭാരത യാത്രകളും നടത്തിയത്. എന്നാല്‍ ഇത്തവണ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന ഭിന്നശേഷി സമൂഹത്തിന്റെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യ ഒട്ടാകെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഉച്ചയ്ക്ക് ബാക്കിവന്ന ചോറ് കൊണ്ട് ഒരു കിടിലന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ

ഇന്ദ്രജാലത്തിന്റെ അകമ്പടിയോടെ ഒന്നരമണിക്കൂര്‍ നീളുന്ന ബോധവത്കരണ പരിപാടി ഇന്ത്യയിലുടനീളം നാല്‍പ്പതോളം വേദികളില്‍ അവതരിപ്പിക്കും. ലോക സെറിബ്രല്‍ പാല്‍സി ദിനമായ ഒക്ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 ന് യാത്ര ദില്ലിയില്‍ അവസാനിക്കുമെന്ന് ഗോപിനാഥ് മുതുകാട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News