കര്‍ണാടക കെപിസിസി വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ കെ.ഗംഗാധര്‍ ഗൗഡയുടെയും മകന്‍ രഞ്ജന്‍ ഗൗഡയുടേയും വസതികളില്‍ ആദായ നികുതി വകുപ്പ് പരിശോധന.
ഗംഗാധറിന്റെ ദക്ഷിണ കന്നട ജില്ലയില്‍ ബെല്‍ത്തങ്ങാടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും മകന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് ആദായനികുതി സംഘം പരിശോധന നടത്തുന്നത്. തിങ്കളാഴ്ച രാവിലെ ആറരയോടെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.
ഗംഗാധര്‍ ഗൗഡയുടെ ബെല്‍ത്തങ്ങാടി താലൂക്ക് ആശുപത്രിക്ക് പിറകിലെ വീട്, മകന്‍ രഞ്ജന്‍ ഗൗഡ നടത്തുന്ന ലൈലയിലെ പ്രസന്ന കോളജും സ്്കൂളും, അദ്ദേഹത്തിന്റെ ഇന്‍ഡബെട്ടുവിലെ വീട് എന്നിവിടങ്ങളില്‍ ഒരേസമയമാണ് ആദായ പരിശോധന. വന്‍ പൊലീസ് സന്നാഹങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മകന് ബിജ.പി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവാണ് ഗംഗാധര്‍ ഗൗഡ. ഇത്തവണ ബെല്‍ത്തങ്ങാടി സീറ്റ് മകന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗൗഡ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ ജീവിതവും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ഗംഗാധര്‍. അതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here