ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പിഴ; സമയപരിധിയിൽ ഇളവ് നൽകി ആദായനികുതി വകുപ്പ്

2023 ജൂൺ 30-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് പിഴ ചുമത്തുന്നതിനുള്ള സമയപരിധിയിൽ ഇളവ് നൽകി ആദായനികുതി വകുപ്പ്. മേയ് 31 നകം പാൻ ആധാറുമായി ബന്ധിപ്പിച്ചാൽ ആദായനികുതി വകുപ്പിന്റെ പിഴയിൽ നിന്നും നിന്നും രക്ഷപെടാം.ആദായനികുതി നിയമങ്ങൾ അനുസരിച്ച്, നികുതിദായകൻ ആധാർ നമ്പറുമായി പാൻ ബന്ധിപ്പിക്കണം.

ALSO READ: ഓൺലൈൻ ഷോപ്പിംഗ് മേഖലയിലടക്കം വർധനവ്; സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക് സൗദി അറേബ്യ

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാക്കപ്പെടും. നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പാൻ കാർഡ് സാധുവായിരിക്കില്ല. പാൻ പ്രവർത്തനരഹിതമാകുകയാണെങ്കിൽ, നികുതി റീഫണ്ടും അതിൻ്റെ പലിശയും ലഭിക്കില്ല. ഉയർന്ന നിരക്കിൽ ടിഡിഎസ് ഈടാക്കുകയും ചെയ്യും.
ഇടപാട് നടത്തുമ്പോൾ ബാധകമായതിൻ്റെ ഇരട്ടി നിരക്കിൽ ടിഡിഎസ് നൽകേണ്ടിവരും.

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി ആദായനികുതി വകുപ്പിൻ്റെ വെബ്‌സൈറ്റ് incometaxindiaefiling.gov.in സന്ദർശിക്കുക. ‘ലിങ്ക് ആധാർ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.പാൻ നമ്പറും ആധാർ നമ്പറും നൽകി ‘വാലിഡേറ്റ്’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.ആധാർ കാർഡ് അനുസരിച്ച് പേരും മൊബൈൽ നമ്പറും നൽകി ‘ലിങ്ക് ആധാർ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.മൊബൈൽ നമ്പറിൽ ലഭിച്ച ഒ ടി പി നൽകി വാലിഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ALSO READ: മുദ്ര ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഏജൻ്റ് ചമഞ്ഞ് പണം തട്ടിയെടുത്തു, തിരികെ ചോദിച്ചപ്പോൾ മർദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News