കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; രണ്ട് സാമ്പത്തിക വര്‍ഷത്തെ പിഴയും പലിശയും അടയ്ക്കണമെന്ന് നിര്‍ദേശം

കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. 2020 മുതല്‍ 2022 വരെയുളള രണ്ട് സാമ്പത്തിക വര്‍ഷത്തെ പിഴയും പലിശയും അടയ്ക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം 1823 കോടി രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. നികുതി പിഴയിലും പലിശയിലും സുപ്രീംകോടതിയില്‍ നിയമപോരാട്ടത്തിനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസിനെതിരെ നീക്കം ശക്തമാക്കുകയാണ് ആദായ നികുതി വകുപ്പ്.

കഴിഞ്ഞ ദിവസം രണ്ട് നോട്ടീസ് കൂടി ഐടി വകുപ്പില്‍ നിന്നും ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 2020-21 , 2021-22 വര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ദിവസം 2017 മുതല്‍ 2022 വരെ 1823 കോടി രൂപ പിഴയും പലിശയും അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.

Also Read : പ്രതിബന്ധങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ നമുക്ക് കൊണ്ടാടാം; സന്ദേശവുമായി മുഖ്യമന്ത്രി

പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതേ കാലയളവില്‍ 4800 കോടി രൂപ ബിജെപി സംഭാവന കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് രേഖകള്‍ സഹിതം പുറത്തുവിടുകയും ചെയ്തു.

എന്നാല്‍ ഐടി വകുപ്പ് ബിജെപിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പ്രതിപക്ഷത്തിനെതിരെ മാത്രം നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യാ സഖ്യവും. കോണ്‍ഗ്രസിന് പിന്നാലെ സിപിഐ, തൃണമൂല്‍ പാര്‍ട്ടികളും ആദായ നികുതി വകുപ്പ് നോട്ടീസയച്ചിരുന്നു. ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ നേരത്തേ ദില്ലി ഹൈക്കോടതിയിലും ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണിലും സമീപിച്ചെങ്കിലും അനുകൂല വിധി നേടാനായില്ല. തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News