കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1700 കോടിയുടെ ആദായനികുതി വകുപ്പിന്റെ നോട്ടീസ് കോണ്‍ഗ്രസിന് ലഭിച്ചതിന് പിന്നാലെ സിപിഐക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ആധായനികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി നല്‍കണമെന്ന് കാണിച്ചാണ് സിപിഐക്ക് നോട്ടീസ്.

ALSO READ: ക്രിസ്ത്യന്‍ സന്നദ്ധ സംഘടന കാരിത്താസ് ഇന്ത്യയുടെ വിദേശസഹായം തടയണമെന്ന് ആര്‍എസ്എസ്

നടപടി പഴയ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ്. അതേസമയം കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ പതിനൊന്ന് ആദായനികുതി നോട്ടീസ് ലഭിച്ചതായി തൃണമൂല്‍ എംപി സാകേത് ഖോഖലേ പറഞ്ഞു.

ALSO READ: ചുട്ടുപൊള്ളി കേരളം; വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

2017 -18 മുതല്‍ 2020-21 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് വീണ്ടും നോട്ടീസ് അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News