ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 290 കോടി രൂപ പിടിച്ചെടുത്തു. രാജ്യത്ത് ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മാണ കമ്പനിയായ ബൗധ് ഡിസ്റ്റിലറിയുടെ ഓഫീസുകളില്‍ നിന്നാണ് 250 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.
Also Read : സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സിന് അനുമതി
ബൗധ് ഡിസ്റ്റിലറിയുടെ സഹസ്ഥാപനമായ ബല്‍ദേവ് സാഹു ഇന്‍ഫ്രയിലും അവരുടെ ഉടമസ്ഥതയിലുള്ള അരിമില്ലിലും ആദായനികുതി വകുപ്പ് പരിശോധന നടത്തും. അതേസമയം കണ്ടെടുത്ത പണം ഇനിയും പൂര്‍ണമായും എണ്ണിതിട്ടപ്പെടുത്താത്തതിനാല്‍ തുക ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
Also Read : 16 വര്‍ഷത്തെ കരിയറിനൊടുവില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപോള്‍ വിരമിച്ചു
കള്ളപ്പണം ഒളിപ്പിച്ച കൂടുതല്‍ കേന്ദ്രങ്ങളെ കുറിച്ച് വിവരം ലഭിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏഴ് മുറികളിലായി ഫര്‍ണിച്ചറുകള്‍ക്കുള്ളിലും അലമാരകള്‍ക്കുള്ളിലുമാണ് പണം ഒളിപ്പിച്ചിരുന്നത്. അതേസമയം ജാര്‍ഖണ്ഡില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. ധീരജ് കുമാര്‍ സാഹുവിന്റെ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here