ലോകത്തിലെ സമ്പന്നരായ സെലിബ്രിറ്റികളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ 2023-24ല്‍ ഷാരൂഖ് ഖാന്‍ അടച്ച നികുതിയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 2023-24 വര്‍ഷത്തില്‍ 92 കോടി രൂപയാണ് ഷാരൂഖ് നികുതിയടച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ കൂടുതല്‍ നികുതിയടച്ച താരവും ഷാരൂഖാണ്. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. നടന്‍ ഷാരൂഖ് ഖാന് 7300 കോടിയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഷാരൂഖിന്റേതാണ്. ഷാരൂഖിന് ഒരു സിനിമയ്ക്ക് 250 കോടി രൂപയ്ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Also Read : http://അച്ഛൻ നിർത്തിയിടത്തു നിന്ന് ആരംഭിക്കാൻ മകൻ; വിജയുടെ മകൻ ജേസൺ സഞ്ജയ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി
അതേസമയം 30 വര്‍ഷത്തോളം താന്‍ ചെയിന്‍ സ്മോക്കര്‍ ആയിരുന്നുവെന്നും പിന്നീടാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. 30 വര്‍ഷമായി പുകവലിച്ച ശേഷമുള്ള തീരുമാനത്തെ മാതൃകയായി കാണരുതെന്നാണ് ഷാരൂഖ് പറയുന്നത്.
തന്റെ ആരാധകരുമായുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയിലായിരുന്നു ആഘോഷങ്ങള്‍ക്കിടയില്‍ നടന്റെ പ്രഖ്യാപനം. സിഗരറ്റ് വലിക്കുന്ന ശീലത്തെക്കുറിച്ച് താരം പലപ്പോഴും പറഞ്ഞിരുന്നു. 2011-ല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒരു ദിവസം ഏകദേശം 100 സിഗരറ്റുകള്‍ വലിക്കുമെന്നായിരുന്നു താരം പറഞ്ഞത്.
ഭക്ഷണം കഴിക്കാന്‍ മറക്കുക പതിവാണെന്നും അധികം വെള്ളം കുടിക്കുന്ന ശീലമില്ലെന്നും പറഞ്ഞ ഷാരൂഖ് തനിക്ക് 30 കപ്പ് കട്ടന്‍ കാപ്പി നിര്‍ബന്ധമാണെന്നും കൂട്ടിച്ചേര്‍ത്തു. ഒരു താഴ്ന്ന ഇടത്തരം കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും മാതാപിതാക്കള്‍ പഠിപ്പിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് തനിക്ക് വിദ്യാഭ്യാസം ലഭിച്ചതെന്നും ഷാരൂഖ് പറഞ്ഞിട്ടുണ്ട്.
കഠിനാധ്വാനം പോലെ പ്രാധാന്യമാണ് സ്വപ്നം കാണുകയും പിന്തുടരുകയും ചെയ്യുന്നതെന്നും വിജയം സുനിശ്ചിതമാകുമെന്നും ആരാധകരെ പ്രചോദിപ്പിച്ചു കൊണ്ട് താരം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here