മോഹന്‍ലാലിന് അസൗകര്യം; അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു

നാളെ നടക്കാനിരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. മോഹന്‍ലാലിന്റെ അസൗകര്യം പരിഗണിച്ചാണ് യോഗം മാറ്റിവെച്ചതെന്നാണ് വിവരം. എക്സിക്യൂട്ടീവ് യോഗം എന്ന് ചേരണമെന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള നടന്‍ ബാബുരാജ് അറിയിച്ചു.

ALSO READ:‘സിനിമയില്‍ ശുദ്ധികലശം അനിവാര്യം, പുഴുക്കുത്തുകളെ പുറത്താക്കണം; സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തിയവര്‍ ശിക്ഷിക്കപ്പെടണം’: അശോകന്‍

അതേസമയം അമ്മ സംഘടന വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഭിന്നാഭിപ്രായങ്ങള്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്.

ALSO READ:ജയസൂര്യ ഉള്‍പ്പെടെ നാല് നടന്‍മാര്‍ക്കെതിരെ പീഡന ആരോപണവുമായി നടി മിനു മുനീര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News