ബാങ്ക് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം

ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാൻ തീരുമാനം. 2022 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തിൽ ശമ്പള വര്‍ധനവ് ലഭിക്കും. ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ചുവർഷത്തേക്കുളള ശമ്പളവര്‍ധനവിന് ധാരണാ പത്രം ഒപ്പിട്ടു.

ALSO READ: 105 ആം വയസിൽ തന്റെ ആഗ്രഹം സഫലീകരിച്ച് കുഞ്ഞിപ്പെണ്ണ് അമ്മ

2021-22 സാമ്പത്തികവർഷത്തെ ബാങ്കുകളുടെ മൊത്തം ശമ്പളച്ചെലവിൽ 17 ശതമാനം വർധിപ്പിക്കാനാണ് ധാരണ. അടിസ്ഥാന ശമ്പളത്തിൽ 3 ശതമാനം വർധനയാണ് ഉണ്ടാകുക. ഇതോടൊപ്പം 1986 -നുശേഷം വിരമിച്ച എല്ലാവർക്കും പെൻഷൻ പരിഷ്കരിക്കാനും ബാങ്കുകൾ സമ്മതമറിയിച്ചു. അടിസ്ഥാന ശമ്പളത്തിലെയും അലവൻസുകളിലെയും വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനം ആറുമാസത്തിനകമുണ്ടാകുമെന്നും ധാരണാപത്രത്തിൽ പറഞ്ഞു.

ഇതേ തുടർന്ന് എല്ലാ പൊതുമേഖല ബാങ്കുകൾക്കും കൂടി 12,449 കോടി രൂപയുടെ അധിക ബാധ്യതയാണ് നേരിടേണ്ടി വരിക. നിലവിലെ പെൻഷൻ തുകയോടൊപ്പം പ്രതിമാസം ഒരു അധിക ആനുകൂല്യം കൂടി നൽകാനും ധാരണയായി. ശമ്പള വർധനവുമായി ബന്ധപ്പെട്ട കരാറിൽ ബാങ്ക് ജീവനക്കാരുടെ പ്രവർത്തിസമയം ആഴ്ചയിൽ അ‍ഞ്ച് ദിവസമായി ചുരുക്കാനും ശുപാർശയുണ്ട്. ഞായറാഴ്ചയ്ക്കൊപ്പം എല്ലാ ശനിയാഴ്ചകളിലും അവധി നൽകാനാണ് ശുപാർശ.

ALSO READ:നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News