സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

Gold Rate

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5780 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 46,240 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4780 രൂപയാണ്.

ALSO READ ; ഇന്ന് റിപ്പബ്ലിക് ദിനം; പരേഡ് സ്വീകരിച്ച് ഗവർണറും മന്ത്രിമാരും

ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 46,240 രൂപയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസത്തേക്ക് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനിടയിലാണ് വില വര്‍ദ്ധിച്ചത്. കഴിഞ്ഞ വാരം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സ്വര്‍ണം വിലയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരുന്നു.

ALSO READ ; ആരോഗ്യ ഇന്‍ഷുറന്‍സില്‍ മാറ്റം ; ഇനി എല്ലാ ആശുപത്രികളിലും പണ രഹിത ചികിത്സ

ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News