കുറഞ്ഞ നിരക്കിൽ നിന്ന് എഴാം ദിനം സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ആറ് ദിവസത്തിന് ശേഷമാണ് വര്‍ധന. കഴിഞ്ഞ ദിവസം മൂന്ന്‌ ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉയർന്നതിന് ശേഷം സ്വർണവില ഇന്നാണ് ഉയരുന്നത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4538 രൂപയാണ്.

also read :എഡിറ്റേഴ്സ് ഗിൽഡിന്റെ മാധ്യമപ്രവർത്തകർക്കെതിരായ കേസ് ; തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിംകോടതി

യുഎസ് ഡോളർ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണ വില ഇടിഞ്ഞത്. ഡോളറിൻെറ മൂല്യം, ആഗോള സാമ്പത്തിക വികാസങ്ങൾ, ഡിമാൻഡ് തുടങ്ങിയ ഘടകങ്ങൾ സ്വർണ വിലയെ ബാധിക്കും. സ്വർണത്തിന് ഡിമാൻഡ് കൂടുമ്പോളും വില കൂടാറുണ്ട്.യുഎസ് ഫെഡിൻെറ അടുത്ത ധനനയ യോഗം വരെ സ്വർണ വില 1,905- 1,935 ഡോളറിനിടയിൽ വ്യാപാരം ചെയ്യുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം താൽക്കാലികമായി വില ഇടിഞ്ഞ ശേഷം സ്വർണ വില ഉയരാനുള്ള സാഹചര്യങ്ങളുമുണ്ട്. ആഗോള സാമ്പത്തിക രംഗത്തെ വിവിധ ഘടകങ്ങൾ സ്വർണ്ണ വിലയിൽ സ്വാധീനം ചെലുത്തും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, നിക്ഷേപകർ പലപ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കാറുണ്ട്. ഇതും വില ഉയരാൻ കാരണമാകും.

also read :നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് വിവാദം; ഉത്തരവ് പിൻവലിച്ച് ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News