സംസ്ഥാനത്തെ ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ ബിരുദ പ്രോഗ്രാമിന് പരമാവധി എഴുപത് സീറ്റ് വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് പരമാവധി മുപ്പത് സീറ്റ് വരെയും മാര്‍ജിനല്‍ ഇന്‍ക്രീസ് അനുവദിച്ചു നല്‍കാൻ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
കോളേജുകൾ ആവശ്യപ്പെടുന്ന പ്രോഗ്രാമുകളില്‍ മാത്രമാകും വർദ്ധന. സര്‍വ്വകലാശാലകളുടെ പരിശോധനയ്ക്ക് വിധേയമായും സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്ന വ്യവസ്ഥയിലുമാകും ഇതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
Also Read: ‘രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നൽകുന്നത് ഞാൻ കണ്ടിട്ടില്ല’; സ്മൃതി ഇറാനിയുടെ ആരോപണം തള്ളി ഹേമാമാലിനി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷങ്ങളിലും, ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥി പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2022-23 അധ്യയന വര്‍ഷത്തിലും സംസ്ഥാനത്തെ മുഴുവന്‍ ആര്‍ട്സ് & സയന്‍സ് കോളേജുകളിലും ബിരുദ -ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ സീറ്റ് വര്‍ദ്ധനവിന് അനുമതി നല്‍കിയിരുന്നു.
Also Read: പത്തനംതിട്ടയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 17കാരന്‍ പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here