രാജ്യത്തെ യുപിഐ ഇടപാടുകൾക്ക് വർധനവ്

രാജ്യത്തെ യുപിഐ കീഴിലുള്ള ഇടപാടുകൾക്ക് ജൂലൈ മാസത്തിൽ പുതിയ റെക്കോർഡുകൾ. ജൂണിലെ 934 കോടിയിൽ നിന്നും ജൂലൈയിൽ 996 കോടിയായി യുപിഐ പേയ്‌മെന്റുകൾ ഉയർന്നു. ജൂണിൽ നേരിയ ഇടിവ് ഉണ്ടായിരുന്നെങ്കിലും ആറ് ശതമാനം വർധനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. എൻ‌പി‌സി‌ഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇടപാടുകളുടെ മൂല്യവും കുത്തനെ ഉയർന്നു. ജൂണിൽ 14.75 ലക്ഷം കോടിയായിരുന്നത് 4 ശതമാനം ഉയർന്ന് 15.34 ലക്ഷം കോടി രൂപയായി.

also read: ഹരിയാന സംഘര്‍ഷം; വിഎച്ച്പി, ബജ്റംഗ്ദള്‍ റാലികള്‍ തടയണം, സുപ്രീംകോടതിയില്‍ ഹര്‍ജി

രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പ്രതിദിനം 100 കോടി ഇടപാടുകൾ കൈകാര്യം ചെയ്യാൻ കോർപ്പറേഷൻ ഒരുങ്ങുകയാണെന്ന് എൻപിസിഐ മേധാവി അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് ഇടപാടുകൾ 58 ശതമാനം വർധിക്കുകയും ഇടപാട് മൂല്യം 44 ശതമാനം വർധിക്കുകയും ചെയ്തു

. നിലവിൽ ഓരോ മൂന്ന് ദിവസത്തിലും ഏകദേശം 100 കോടി യുപിഐ പേയ്‌മെന്റുകൾ നടക്കുന്നുണ്ട്. വരും മാസങ്ങളിൽ ഉത്സവ സീസൺ തുടങ്ങുന്നത് കാരണം യുപിഐ പേയ്‌മെന്റുകൾ വലിയ രീതിയിൽ ഉയരും. ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് ഇടപാടുകളിലും വർധനവുണ്ടായി.

also read: യൂണിഫോമിൽ ബൈക്ക് സ്റ്റണ്ട്; പൊലീസുകാരന് സസ്‌പെന്‍ഷൻ; വീഡിയോ

2016 ലാണ് യു പി ഐ സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത്. നിലവിൽ, രാജ്യത്തെ ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയായി യു പി ഐ മാറിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം മൊബൈൽ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറ്റം ചെയ്യുവാൻ കഴിയും.ഒരു ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായതിനാൽ 24 മണിക്കൂറും പൊതു അവധി ദിനങ്ങളിലും ഈ സൗകര്യം ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News