ഒമാനില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

ഒമാനില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ ബസ് കഴിഞ്ഞ വര്‍ഷമിത് ഇക്കാലയളവില്‍ 2.1 ദശലക്ഷം യാത്രക്കാരായിരുന്നു. പ്രതിദിനം 11,500 ലധികം യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രതിദിനം 652 യാത്രക്കാര്‍ എന്ന തോതില്‍ ഈ വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ 1,77,973 പേര്‍ ഫെറി സര്‍വീസുകളും ഉപയോഗിച്ചു. 2022ല്‍ ഇത് 1,63,700 ആയിരുന്നു.

READ ALSO:ശ്രീലങ്ക സെമി കാണാതെ പുറത്ത്; ബം​ഗ്ലാദേശിന്റെ വിജയം 3 വിക്കറ്റിന്

ബസുകള്‍ വഴി കയറ്റുമതി ചെയ്ത ചരക്കുകളുടെ എണ്ണം 18,000 ടണ്ണാണ്. 45,600 വാഹനങ്ങള്‍ ഫെറികളിലൂടെയും കയറ്റിയയച്ചു. ബസുകളില്‍ യാത്ര ചെയ്യുന്ന ഒമാനികള്‍ 34.98 ശതമാനവും ഫെറികളില്‍ 80.68 ശതമാനവുമാണ്. മുവാസലകത്ത് കമ്പനിയുടെ സ്വദേശിവത്കരണ നിരക്ക് 93 ശതമാനമാണെന്ന് കമ്പനി അറിയിച്ചു. ബസുകളിലെ ആകെ യാത്രക്കാരില്‍ 12.73 ശതമാനവും ഫെറികളില്‍ 21.34 ശതമാനവും സ്ത്രീകളാണ്.

READ ALSO:കെഎസ്ആര്‍ടിസി പെന്‍ഷന്‍; സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു

മുവാസലാത്ത് നടപ്പാക്കിയ ചില പദ്ധതികളും പരിഷ്‌കാരങ്ങളുമാണ് യാത്രക്കാരെ ആര്‍ഷിക്കാന്‍ സഹായകമായത്. ഒക്ടോബര്‍ ഒന്ന് മുതല്‍ അബുദബിയിലേക്കുള്ള ഒരു അന്താരാഷ്ട്ര സര്‍വീസും മുവാസലാത്ത് അടുത്തിടെ പുനരാരംഭിച്ചു. യു.എ.ഇയിലെ ബുറൈമി, അല്‍ ഐന്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here