ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വീപരിത ജനസംഖ്യാ വളര്‍ച്ചയെ പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. ജനസംഖ്യക്കനുസൃതമായി ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന പശ്ചാത്തലത്തിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വളർച്ചയെ പറ്റി ചര്‍ച്ചകള്‍ ഉണ്ടാകുന്നത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മുമ്പ് ആഹ്വാനം ചെയ്തിരുന്നു. ഇപ്പോൾ ഇതേ ആഹ്വാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എത്തിയിരിക്കുകയാണ്.
Also Read: “ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?” ഭരണഘടനാ ആമുഖ ഹർജികളിൽ സുപ്രീം കോടതി
പതിനാറും പെട്ര് പെരുവാഴ്‌വ് വാഴ്ക, എന്നൊരു പഴഞ്ചൊല്ല് തമിഴിലുണ്ട്. പതിനാറ് തരത്തിലുള്ള സമ്പത്തുണ്ടാകട്ടെയെന്നാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്. കാലം മാറുന്നതനുസരിച്ച് അനുഗ്രഹങ്ങളിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. പതിനാറ് തരത്തിലുള്ള സമ്പാദ്യങ്ങളുണ്ടാകട്ടെ എന്ന പ്രാര്‍ഥനയിൽ നിറയെ പശുക്കളും ഭൂമിയും ഉണ്ടാകട്ടെ എന്നതില്‍, പശുക്കളുടെയും ഭൂമിയുടെയും സ്ഥാനത്ത് നല്ല കുഞ്ഞുങ്ങള്‍ ജനിക്കാനും നല്ല വിദ്യാഭ്യാസം നല്‍കാനും കഴിയട്ടെ എന്നായി.
ലോക്‌സഭാ മണ്ഡലങ്ങള്‍ കുറഞ്ഞുവരുന്ന സമകാലിക സാഹചര്യത്തില്‍ എന്തുകൊണ്ട് നമ്മള്‍ കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്ന ചോദ്യം ഉയരുന്നു. എന്തുകൊണ്ട് പതിനാറ് കുട്ടികളെ ജനിപ്പിച്ചുകൂടാ, എന്നും സ്റ്റാലിന്‍ ചോദിച്ചു. ചെന്നൈയില്‍ നടന്ന സമൂഹവിവാഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Also Read: സൂപ്പർ ഹ്യൂമൻസിനെ സൃഷ്ടിക്കാൻ പോകുന്നോ; ഭ്രൂണങ്ങളുടെ ഐക്യു പരിശോധനയുമായി യുഎസ് കമ്പനി: വൻ വിമർശനം
ദക്ഷിണേന്ത്യയില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കേണ്ടതിനെ കുറിച്ച് ആലോചിക്കണമെന്നുമായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആഹ്വാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here