ഇന്ത്യ ഓസ്‌ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അഡ്ലെയ്ഡിൽ ആരംഭിച്ചു. പിങ്ക് പന്തിൽ നടക്കുന്ന ടെസ്റ്റിൽ തുട
ക്കത്തിൽ ഇന്ത്യക്ക് തിരിച്ചടി. കഴിഞ്ഞ കളിയിൽ ഓസ്ട്രേലിയൻ മർദകനായ യശസ്വി ജെയ്സ്വാളിനെ ആദ്യ പന്തിൽ തന്നെ മിച്ചൽ സ്‌റ്റാർക് വിക്കറ്റിനു മുമ്പിൽ കുടുക്കി.
ഓപ്പണർ കെ എൽ രാഹുലും ശുഭ്മാൻ ഗില്ലും ചേർന്ന് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാർക്കിനു മുമ്പിൽ പതറുകയായിരുന്നു. 64 പന്തിൽ 37 റൺസ് നേടിയ രാഹുൽ സ്റ്റാർക്കിന്റെ പന്തിൽ നതാൻ മക്സ്വിനി ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തൊട്ടുപുറകെ എത്തിയ കൊഹ്ലിയെയും സ്റ്റാർക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. 8 പന്തിൽ 7 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
Also Read: പിങ്കിൽ ഓസ്ട്രേലിയയെ തറപറ്റിക്കാൻ ഇന്ത്യ; ഓപ്പണർ രാഹുൽ തന്നെ: ടീമും, മാറ്റങ്ങളും
51 പന്തിൽ 31 റൺസുമായി ക്രിസിൽ പിടിച്ചു നിന്ന ശുഭ്മാൻ ഗില്ലിനെ പരുക്കേറ്റ പേസർ ജോഷ് ഹാസെൽവുഡിന് പകരമെത്തിയ സ്കോട് ബോളൻഡ് വിക്കറ്റിനു മുമ്പിൽ കുരുക്കി.
തന്റെ ഓപ്പണർ സ്ഥാനം കെ എൽ രാഹുലിന് കൈമാറി ഫൈവ് ഡൗൺ ആയി ഇറങ്ങിയ രോഹിത് ശർമയും, ഋഷഭ് പന്തുമാണിപ്പോൾ ക്രീസിൽ നിൽക്കുന്നത്. 86ന് 4 എന്ന നിലയിലാണ് ഇപ്പോൾ ഇന്ത്യ.
ഓസ്ട്രേലിയക്കായി സ്റ്റാർക്ക് മൂന്ന് വിക്കറ്റും, സ്കോട് ബോളൻഡ് ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here