ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി. ജസ്പ്രീത് ബുംറയും ആകാശ് ദീപും ചേര്‍ന്നാണ് ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് ഇന്ത്യ എടുത്തത്.
അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയുമാണ് കൂട്ട തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. രാഹുല്‍ 84 റണ്‍സും ജഡേജ 77 റണ്‍സുമെടുത്തു. പത്ത് റണ്‍സുമായി ജസ്പ്രീത് ബുംറയും 27 റണ്‍സുമായി ആകാശ് ദീപുമാണ് ക്രീസിലുള്ളത്. ബാറ്റിങ് നിര നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. നാലാം ദിനം നാല് തവണ മഴ കാരണം കളി നിര്‍ത്തിവെച്ചിരുന്നു. ഒടുവില്‍ ചായയ്ക്ക് ശേഷം വെളിച്ചുക്കുറവ് മൂലം സ്റ്റമ്പ് എടുക്കുകയായിരുന്നു.
Read Also: ഗോളില്‍ ആറാടി ഇന്റര്‍ മിലാന്‍; സീരി എയില്‍ വമ്പന്‍ ജയവുമായി ക്ലബ്
നാല് വിക്കറ്റ് എടുത്ത പാറ്റ് കമ്മിന്‍സ് ആണ് ഓസീസ് ബോളിങ് നിരയില്‍ തിളങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് പിഴുതു. ജോഷ് ഹാസില്‍വുഡ്, നഥാന്‍ ലിയോന്‍ എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു. ഓസീസിന്റെ ഇന്നിങ്സ് 445ല്‍ അവസാനിച്ചിരുന്നു. ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് ഓസീസ് ശക്തമായ നിലയിലായത്. ഇന്ത്യയുടെ മുഹമ്മദ് സിറാജ് രണ്ടും നിതിഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റും വീഴ്ത്തി. ആദ്യ ദിനം 12 ഓവറുകള്‍ മാത്രമാണ് എറിയാനായിരുന്നത്. മഴ കളി മുടക്കുകയായിരുന്നു. പലതവണ മഴ കളി തടസ്സപ്പെടുത്തിയ മൂന്നാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സായിരുന്നു സന്ദര്‍ശകര്‍ എടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here