ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 എന്ന സ്കോറിലിരിക്കെ കങ്കാരുക്കള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 260ല്‍ അവസാനിച്ചിരുന്നു. അതേസമയം, അവസാനദിവസവും മോശം കാലാവസ്ഥ കളിയെ തടസ്സപ്പെടുത്തുന്നുണ്ട്. മത്സരം സമനിലയിൽ കലാശിക്കാനാണ് സാധ്യത.
മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് രണ്ടാം ഇന്നിങ്സില്‍ കങ്കാരുക്കളുടെ കഥ കഴിച്ചത്. മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഓസീസ് ബാറ്റിങ് നിരയില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആണ് ടോപ് സ്കോറര്‍. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് 17 റണ്‍സ് മാത്രമാണെടുത്തത്. വൈകിട്ട് ചായയ്ക്ക് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സാണ് ഇന്ത്യ എടുത്തത്. യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലുമാണ് ക്രീസില്‍. നാലാം ദിനം ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി നേരിട്ടിരുന്നു. എന്നാൽ, ജസ്പ്രീത് ബുംറയും ആകാശ് ദീപും ചേര്‍ന്ന് ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചു.
Read Also: വെൽഡൺ വിനീഷ്യസ്! ഫിഫ ദ് ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചു
അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയുമാണ് കൂട്ട തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. രാഹുല്‍ 84 റണ്‍സും ജഡേജ 77 റണ്‍സുമെടുത്തു. ബാറ്റിങ് നിര നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. നാലാം ദിനം നാല് തവണ മഴ കാരണം കളി നിര്‍ത്തിവെച്ചിരുന്നു. ഒടുവില്‍ ചായയ്ക്ക് ശേഷം വെളിച്ചുക്കുറവ് മൂലം സ്റ്റമ്പ് എടുക്കുകയായിരുന്നു.
നാല് വിക്കറ്റ് എടുത്ത പാറ്റ് കമ്മിന്‍സ് ആണ് ഒന്നാം ഇന്നിങ്സിൽ ഓസീസ് ബോളിങ് നിരയില്‍ തിളങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് പിഴുതു. ജോഷ് ഹാസില്‍വുഡ്, നഥാന്‍ ലിയോന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു. ഓസീസിന്റെ ഇന്നിങ്സ് 445ല്‍ അവസാനിച്ചിരുന്നു. ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് ഓസീസ് ശക്തമായ നിലയിലായത്. ഇന്ത്യയുടെ മുഹമ്മദ് സിറാജ് രണ്ടും നിതിഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റും വീഴ്ത്തി. ആദ്യ ദിനം 12 ഓവറുകള്‍ മാത്രമാണ് എറിയാനായിരുന്നത്. മഴ കളി മുടക്കുകയായിരുന്നു. പലതവണ മഴ കളി തടസ്സപ്പെടുത്തിയ മൂന്നാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സായിരുന്നു സന്ദര്‍ശകര്‍ എടുത്തത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here