ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ പോരിന് ഇറങ്ങിയ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് തകർച്ച. 150 ന് ഇന്ത്യൻ ടീം ഓൾ ഔട്ട് ആകുകയായിരുന്നു. ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ ബൂമ്ര ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ച്ചൽ സ്റ്റാർക്കും, ഹാസിൽവുഡും, പാറ്റ് കമ്മിൻസും അഴിച്ചുവിട്ട പേസ് കൊടുങ്കാറ്റിൽ ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു.
എട്ട് പന്തിൽ നിന്ന് ഒരു റൺസ് പോലും കണ്ടെത്താനാവാതെ ജയ്‌സ്വാളും. 23 പന്തിൽ റൺസൊന്നും നേടാതെ മലയാളി താരം ദേവ്ദത്ത് പടിക്കലും പൂജ്യരായി മടങ്ങിയപ്പോൾ, 12 പന്തിൽ 5 റൺസുമായി ഹേസൽവുഡിന്റെ പന്തിൽ കൊഹ്ലിയും കൂടാരം കയറി.
Also Read: കാൽപ്പന്തിന്റെ മിശിഹയെ കാത്ത് കേരളം; ആവേശത്തിമർപ്പിൽ ആരാധകർ
അരങ്ങേറ്റ കളിക്കാരനായ നിതീഷ് കുമാർ റെഡ്ഡിയും ഋഷഭ് പന്തുമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. നിതീഷ് കുമാർ റെഡ്ഡി 59 പന്തിൽ 41 റൺസ് നേടി പന്ത് 78 പന്തിൽ 37 റൺസ് നേടി. 74 പന്തില്‍ മൂന്ന് ബൗണ്ടറി സഹിതം 26 റണ്‍സെടുത്ത് ക്രീസില്‍ നിന്ന കെ എൽ രാഹുൽ അമ്പയറിങ് പിഴവ് മൂലം പുറത്താകുകയായിരുന്നു എന്നതും ഇന്ത്യക്ക് തിരിച്ചടിയായി.
Also Read: വീണ്ടും റെക്കോർഡുകൾ എഴുതിച്ചേർത്ത് കാൽപന്തുകളിയുടെ രാജകുമാരൻ
ജയ്‌സ്വാൾ (0) , ദേവ്ദത്ത് പടിക്കൽ (0) , വിരാട് കോഹ്‌ലി (5) , കെ എൽ രാഹുൽ (26) , ധ്രുവ് ജുറെൽ(11) , വാഷിങ്ടൺ സുന്ദർ (4), ഹർഷിത് റാണ (7), ജസ്പ്രീത് ബുംറ(8) സിറാജ്(0) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ സ്കോർ.
ഹാസിൽവുഡ് നാലും മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ്, കമ്മിൻസ് എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. ഇന്ത്യ നേരിട്ട 49.4 ഓവറുകളിൽ 12 എണ്ണവും മെയ്ഡനായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here