ചീട്ടുകൊട്ടാരമായി ഇന്ത്യ; ന്യൂസിലൻഡിന് മുന്നിൽ ബാറ്റിങ്  തകർച്ച

test

ന്യൂസിലൻഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 46 റൺസിൽ ഓൾ ഔട്ടായി.രോഹിത് ശര്‍മ (2), വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ പത്ത് ഓവറിനിടെ ഇന്ത്യക്ക് നഷ്ടമായി.

49 പന്തുകള്‍ നേരിട്ട് 20 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാള്‍ മാത്രമാണ്  പിന്നീട് ടീമില്‍ രണ്ടക്കം കണ്ടത്.

തോരാമഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യദിനം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നേരത്തെ മത്സരം ആരംഭിക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് മുമ്പെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പര ജയിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News