ചേട്ടൻ തിരുമ്പി വന്തിട്ടേന്ന് സൊല്ല്; വാണ്ടറേഴ്സിൽ സിക്സ് മഴ പെയ്യിച്ച് സഞ്ജുവും തിലകും

Sanju Tilak Century

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി 20 യിൽ ഇന്ത്യക്ക് മികച്ച തുടക്കം. പ്രോട്ടീസുകളെ മാറി മാറി ബൗണ്ടറി കടത്തുകയാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ. നാലാം ടി20യും വിജയിച്ച് പരമ്പര 3-1ന് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നീലപട ഇന്ന് കകളത്തിലിറങ്ങിയിരിക്കുന്നത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന തരത്തിൽ മികച്ച തുടക്കമാണ് സഞ്ജുവും അഭിഷേക് ശർമയും ചേർന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. 18 പന്തിൽ 2 ഫോറും 4 സിക്സും അടക്കം 36 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. പുറകെ വന്ന തിലകും സഞ്ജുവും കൂടി പിന്നെ വാണ്ടറേഴ്‌സിൽ സിക്സ് മഴ പെയ്യിക്കുകയായിരുന്നു.

Also Read: പാക് അധീന കശ്മീരിലേക്കുള്ള ചാമ്പ്യൻസ് ട്രോഫി ടൂർ എസിസി റദ്ദാക്കി

സ്റ്റബ്സിനെ സികസർ പറത്തി അർധസെഞ്ചുറി പൂർത്തിയാക്കിയ സഞ്ജുവും തിലകും പിന്നീട് വാണ്ടറേഴ്‌സിൽ പ്രോട്ടീസുകളെ അക്ഷരാർത്ഥത്തിൽ പറപ്പിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 19 സിക്സറുകളാണ് അടിച്ചത്. ഒരു സെഞ്ചുറിക്കുശേഷം കഴിഞ്ഞ രണ്ടുമത്സരങ്ങളിലും നിറംമങ്ങിയ സഞ്ജു സാംസണ്‍ വീണ്ടും ഫോമിലേക്കുയര്‍ന്നു 8 സിക്സും ആറ് ഫോറും അടക്കം 108 റൺസാണ് സഞ്ജു 56 പന്തിൽ അടിച്ചുകൂട്ടിയത്.

Also Read: സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പ്; കേരള ടീമിനെ പ്രഖ്യാപിച്ചു

മറുവശത്ത് അതിലും വേ​ഗത്തിലായിരുന്നു തിലക് വർമയുടെ ഇന്നിങ്സ് 47 പന്തിൽ 10 സിക്സും 9 ഫോറുമടക്കമാണ് തിലക് വർമ 120 റൺസ് അടിച്ചത്. ഇരുവരും ചേർന്ന് 200 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 23 സിക്സറുകളാണ് ഇന്ത്യൻ ടീം ഇന്ന് അടിച്ചുകൂട്ടിയത്. നിശ്ചിത ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസാണ് ഇന്ത്യ അടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News