അര്‍ധസെഞ്ചുറിയോടെ ഓള്‍റൗണ്ടര്‍ പ്രതിക റാവലും തേജല്‍ ഹസബ്‌നിസും തിളങ്ങിയതോടെ രാജ്കോട്ടിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വന്‍ ജയം. 93 ബോള്‍ ശേഷിക്കെ 241 റണ്‍സെടുത്ത് ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ ജയിച്ചത്. 239 റണ്‍സിന്റെ വിജയലക്ഷ്യമാണ് അയര്‍ലാന്‍ഡ് ഉയര്‍ത്തിയത്. പ്രതിക റാവലാണ് കളിയിലെ താരം.
96 ബോളില്‍ നിന്ന് 89 റണ്‍സാണ് പ്രതിക നേടിയത്. തേജല്‍ ആകട്ടെ 46 ബോളില്‍ 53 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും ചേർന്ന് 116 റൺസ് നേടി. ക്യാപ്റ്റന്‍ സ്മൃതി മന്ഥാന 41 റണ്‍സെടുത്ത് പുറത്തായി. അയര്‍ലാന്‍ഡിന്റെ ഐമീ മഗ്വിര്‍ മൂന്ന് വിക്കറ്റെടുത്തു. ഫ്രെയ സാര്‍ഗെന്റിനാണ് ഒരു വിക്കറ്റ്.
Read Also: സൈക്കോളജി പഠനം ക്രിക്കറ്റ് കളിയെ സഹായിക്കുമോ; ഉത്തരം പ്രതിക റാവല്‍ പറയും
ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഐറിഷ് പട 238 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഗാബി ലെവിസ് (92), ലീഹ് പോള്‍ (59) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 28 റണ്‍സെടുത്ത അര്‍ലെനെ കെല്ലിയാണ് പിന്നീട് തിളങ്ങിയത്. ഇന്ത്യന്‍ ബോളര്‍ പ്രിയ മിശ്ര രണ്ട് വിക്കറ്റെടുത്തു. ടൈറ്റസ് സധു, സയാലി സത്ഘേഡ്, ദീപ്തി ശര്‍മ എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു. ടോസ് നേടിയ അയര്‍ലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here