78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; ദില്ലിയില്‍ സുരക്ഷ ശക്തം

Independence

78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയുള്‍പ്പടെയുള്ള നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഹര്‍ഘര്‍ തിരംഗ , തിരംഗ യാത്ര തുടങ്ങി വിവിധ പരിപാടികളാണ് സ്വാതന്ത്ര്യ ദിനാഘോക്ഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

78-ാമത് സ്വാതന്ത്ര്യ ദിനമാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഹര്‍ഘര്‍ തിരംഗ, തിരംഗാ യാത്ര എന്നീ പരിപാടികള്‍ സംഘടിപ്പിക്കും.

കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയും പരിസരവും സുരക്ഷാ വലയത്തിലാണ്. 18000 ത്തിലധികം പേരാണ് ദില്ലിയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയില്‍ പങ്കെടുക്കുന്നത്.

കര്‍ഷകര്‍, യുവജനങ്ങള്‍ വനിതകള്‍ എന്നിങ്ങനെ 11 വിഭാഗങ്ങളിലായി 4000 ലധികം അതിഥികളെ ചടങ്ങിലക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യന്‍ സംഘത്തെയും ചടങ്ങില്‍ പങ്കെടുപ്പിച്ചേക്കമെന്നാണ് റിപ്പോര്‍ട്ട്.

ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ മെട്രോ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുംബെ, കൊല്‍ക്കത്ത, ഗുവാഹത്തി, തുടങ്ങി പ്രധാന നഗരങ്ങളിലൊക്കെ സുരക്ഷാ ക്രമീകരണങ്ങളും വാഹന പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News