സായ് LNCPE യിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

എഴുപത്തി ഏഴാമത് സ്വാതന്ത്യദിനാഘോഷം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സായ് LNCPE തിരുവനന്തപുരം റീജണൽ സെൻറർ വിപുലമായി ആഘോഷിച്ചു. റീജിയൻ ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ.ജി കിഷോർ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശവും നൽകി.

also read :ബൈക്ക്‌ യാത്രികർക്ക്‌ നേരെ പാഞ്ഞടുത്ത്‌ കാട്ടാന; യുവാക്കൾ രക്ഷപ്പെട്ടത്‌ തലനാരിഴക്ക്

ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത ഒളിംപ്യൻ എം പി ജാബിർ, മുഹമ്മദ് അനസ്, സാന്ദ്ര എ എസ്, സാന്ദ്ര മോൾ സാബു, നയന ജയിം സ് അടക്കമുള്ള താരങ്ങളെയും, പരിശീലകരേയും ചടങ്ങിൽ ആദരിച്ചു. കായിക താരങ്ങളും, പരിശീലകരും, വിദ്യാർഥികളും ജീവനക്കാരും അടക്കമുള്ളവർ ചടങ്ങിന്റെ ഭാഗമായി. കലാപരിപാടികളും നടന്നു.

വിവിധ റീജണൽ സെൻററുകളിലും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു .
ആലപ്പുഴ സായി കേന്ദ്രത്തിൽ ഡെപ്യൂട്ടി ഡയറക്ടർ പ്രേംജിത്ത് ലാൽ പതാക ഉയർത്തി.അർജുന അവാർഡ് ജേതാവ് സജി തോമസ്‌ സന്നിഹിതനായിരുന്നു. കൊല്ലത്ത് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഏണസ്റ്റ് , തൃശൂരിൽ വാർഡ് കൗൺസിലർ പൂർണിമ സുരേഷ് , കോഴിക്കോട് അന്താരാഷ്ട്ര വോളിബോൾ താരം ജിബിൻ ജോബ് , തലശ്ശേരിയിൽ അന്താരാഷ്ട്ര ഫെൻസിങ് താരം റീഷ പുതുശ്ശേരി എന്നിവരെ ആദരിച്ചു. കായിക അധ്യാപകരും വിദ്യാർഥികളും ചടങ്ങിന്റെ ഭാഗമായി .

also read :മദ്യപിച്ചുണ്ടായ തർക്കം; ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; സഹോദരനും സുഹൃത്തും അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News