രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി യാത്രക്കാർക്ക് തകർപ്പൻ ഓഫറുമായി ഗ്രീൻസെൽ മൊബിലിറ്റി. കമ്പനിക്ക് കീഴിലുള്ള ന്യുഗോ ഇന്റർസിറ്റി ഇലക്ട്രിക് എസി കോച്ച് ബസുകളിൽ ആഗസ്റ്റ് 10 മുതൽ 15 വരെ യാത്ര ചെയ്യാൻ വേണ്ടത് കേവലം ഒരു രൂപ മാത്രമാണ് ചാർജ് വരിക.
Also Read: ഗുസ്തിതാരങ്ങളുടെ വാര്‍ത്താസമ്മേളനം തടഞ്ഞ് ദില്ലി പൊലീസ്
ഉപഭോക്താക്കൾക്ക് ഒരു രൂപ നിരക്കിൽ ഏത് ഓപ്പറേറ്റിങ്ങ് റൂട്ടുകളിലേക്കും സൗജന്യമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ആഗസ്റ്റ് 10 മുതൽ 15 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. അതേസമയം, ടിക്കറ്റുകൾ മുഴുവനായി വിറ്റഴിയുന്നതോടെ എപ്പോൾ വേണമെങ്കിലും ബുക്കിങ്ങ് അവസാനിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
‘ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ വിപ്ലവകരമായ ഈ കാമ്പയിൻ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ‘ന്യുഗോ’ അനുഭവിക്കാൻ രാജ്യത്തെ പൗരന്മാരെ ക്ഷണിക്കുകയും രാജ്യത്തെ ഹരിതാഭമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് നടത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’- ഗ്രീൻസെൽ മൊബിലിറ്റി സി.ഇ.ഒയും എം.ഡിയുമായ ദേവേന്ദ്ര ചൗള പറഞ്ഞു.
ഒരു രൂപ നിരക്കിൽ സർവീസ് നടത്തുന്ന റൂട്ടുകൾ
ഇൻഡോർ-ഭോപ്പാൽ
ഡൽഹി-ചണ്ഡീഗഡ്
ഡൽഹി-ആഗ്ര
ഡൽഹി-ഡെറാഡൂൺ
ഡൽഹി-ജയ്പൂർ
ആഗ്ര-ജയ്പൂർ
ബംഗളൂരു-തിരുപ്പതി
ചെന്നൈ-തിരുപ്പതി
ചെന്നൈ-പുതുച്ചേരി
ഹൈദരാബാദ്-വിജയവാഡ
Also Read: സസ്‌പെന്‍ഷന്‍ നടപടി; പ്രതികരണവുമായി അധിര്‍ രഞ്ജന്‍ ചൗധരി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here