ഒരു നല്ല ആശയം മുന്നോട്ട് വെയ്ക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്, പക്ഷേ ഇത്രയും നെഗറ്റീവ് റിവ്യൂ പ്രതീക്ഷിച്ചില്ല- ഇന്ത്യന്‍ 3 ഉറപ്പായും പ്രേക്ഷകര്‍ ഇഷ്ടപ്പെടും; ശങ്കര്‍

ആരാധകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി വന്‍ ഹൈപ്പോടുകൂടി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇന്ത്യന്‍ 2. എന്നാല്‍ നെഗറ്റീവ് റിവ്യൂകളും കനത്ത പരിഹാസങ്ങളും ഏറ്റുവാങ്ങി തിയേറ്ററുകളില്‍ തകര്‍ന്നടിയാനായിരുന്നു ചിത്രത്തിന്റെ വിധി. ഇപ്പോഴിതാ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രം ഇത്രയേറെ പരാജയപ്പെടുമെന്നും നെഗറ്റീവ് റിവ്യൂ വരുമെന്നും താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍.

ഒരു നല്ല ആശയം മുന്നോട്ട് വയ്ക്കുക എന്നായിരുന്നു താനുദ്ദേശിച്ചിരുന്നത്. വീട് വൃത്തിയാണെങ്കില്‍ രാഷ്ട്രവും വൃത്തിയായിരിക്കും എന്നത് അത്ഭുതകരവും അനിവാര്യവുമായ ഒരു ആശയമാണ്.

ALSO READ: ടാങ്കറിന്റെ ഇടി, ഗ്യാസ് ചോര്‍ച്ച, പൊട്ടിത്തെറി; ജയ്പൂര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ആ രീതിയില്‍ ഞാന്‍ സന്തോഷവാനാണ്- ശങ്കര്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടാം ഭാഗത്തിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും ശങ്കര്‍ പറഞ്ഞു. ഗെയിം ചെയ്ഞ്ചറിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഇന്ത്യന്‍ 3 യുടെ ജോലികള്‍ ആരംഭിക്കുമെന്നും ഇന്ത്യന്‍ 3യും തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും ശങ്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News