ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകര്‍ച്ച; കങ്കാരുക്കള്‍ക്കെതിരെ സ്‌കോര്‍ കെട്ടിപ്പടുക്കാന്‍ ദേവദത്ത് പടിക്കല്‍

unofficial-test-indiaa-australiaa

ഓസ്‌ട്രേലിയയിലെ മക്കെയ് വേദിയാകുന്ന ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകര്‍ച്ച. സ്‌കോര്‍ ബോര്‍ഡില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി. 35 റണ്‍സുമായി ദേവദത്ത് പടിക്കലും നാല് റണ്‍സുമായി ഇഷാന്‍ കിഷനും ക്രീസിലുണ്ട്.

30 ഓവറിൽ 76 റൺസ് ഇന്ത്യ എടുത്തിട്ടുണ്ട്. സായ് സുദര്‍ശന്‍ 21ഉം അഭിമന്യു ഈശ്വരന്‍ ഏഴും റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് സംപൂജ്യനായി. ബാബ ഇന്ദ്രജിത്ത് ഒൻപത് റൺസെടുത്തു.

Read Also: ഇത്തവണ മുംബൈ നിലനിർത്തുക ആരെയൊക്കെ; സാധ്യതയുള്ള താരങ്ങൾ ഇവരാണ്

ജോര്‍ഡന്‍ ബക്കിങ്ഹാം രണ്ട് വിക്കറ്റെടുത്തു. ടോഡ്ഡ് മര്‍ഫി, ബ്രണ്ടന്‍ ഡോഗ്ഗറ്റ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു. ടോസ്സ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News