തീയായി അഭിഷേക് ശർമ; എമേർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യ എ ക്ക് വീണ്ടും വിജയം

India A vs UAE

അഭിഷേക് ശർമയുടെ ബാറ്റിങ് ചൂടിൽ ഇന്ത്യ എ ക്ക് മുന്നിൽ കരിഞ്ഞുണങ്ങി യുഎഇ. 24 പന്തിൽ 58 റൺസെടുത്ത അഭിഷേക് ശർമ മിന്നൽ വേ​ഗത്തിൽ ഇന്ത്യൻ ജയം ഉറപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 16.5 ഓവറിൽ 107 റൺസിന് ഓൾ ഔട്ടായി. 10.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ എ ലക്ഷ്യം കണ്ടെത്തി.

20 പന്തിൽ നിന്നാണ് അഭിഷേക് ശർമ തന്റെ അർധശതകം പൂർത്തിയാക്കിയത്. യുഎഇ ബാറ്റ്സ്മാന്മാരിൽ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്നത്. 50 പന്തിൽ 50 റൺസ് നേടിയ രാഹുൽ ചോപ്രയാണ് അല്പമെങ്കിലും മെച്ചപ്പെട്ട അവസ്ഥയിൽ യുഎഇയെ എത്തിച്ചത്.

Also Read: പൈസയില്ല: ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ഹോക്കിയെ ഒഴിവാക്കാൻ തീരുമാനം

പവർപ്ലേ കഴിഞ്ഞപ്പോൾ തന്നെ ഇന്തയൻ സ്കോർ 74 കടന്നിരുന്നു. 24 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതമാണ് അഭിഷേക് 58 റൺസെടുത്തത്. 18 പന്തിൽ 21 റൺസെടുത്ത് തിലക് വർമ അഭിഷേകിന് പിന്തുണ നൽകി. ഇരുവരും പുറത്തായെങ്കിലും നേഹൽ വദേരയും ആയുഷ് ബഡോനിയും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഇന്ത്യ എയ്ക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റെടുത്തു.

Also Read: രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി ജമ്മു കശ്മീർ താരം അബ്ദുൾ സമദ്

എമേർജിങ് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഇന്ത്യ തകർത്തിരുന്നു. രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ എ ടീം സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. ഇനി ഒമാനെതിരെ മറ്റന്നാളാണ് ഇന്ത്യയുടെ അടുത്ത മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News