നിജ്ജാര്‍ കൊലപാതക ആരോപണങ്ങള്‍ക്കിടയില്‍ കനേഡിയന്‍ പൊലീസ് ഉദ്യോസ്ഥനെതിരെ ഇന്ത്യ; പോര് കനക്കുന്നു!

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണതിന് പിന്നാലെ കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇന്ത്യ. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി(സിബിഎസ്എ) ഉദ്യോഗസ്ഥനായ സന്ദീപ് സിംഗ് സിദ്ധുവിനെ ഇന്ത്യ നാടുകടത്തല്‍ ആവശ്യപ്പെട്ടുള്ള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ALSO READ:  ഉപഗ്രഹ സ്പെക്‌ട്രം ലേലം ചെയ്യില്ല; ഇന്ത്യയിലേക്കെത്താൻ റെഡിയായി സ്റ്റാർലിങ്ക്

സിബിഎസ്എ ജീവനക്കാരനും നിരോധിച്ച ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ അംഗവുമായ സന്ദീപ് സിംഗ് സിദ്ധു പഞ്ചാബില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ഇയാള്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ഭീകരന്‍ ലക്ബീര്‍ സിംഗ് റോഡുമായും മറ്റ് ഐഎസ്‌ഐ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പഞ്ചാബ് സായുധകലാപ സാഹചര്യത്തില്‍ ഖാലിസ്ഥാന്‍വാദികളെ നേരിടുകയും യുഎസിലും കാനഡയിലും നടന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് റഫറണ്ടത്തെ എതിര്‍ക്കുകയും ചെയ്ത ശൗര്യചക്ര ജേതാവ് ബല്‍വീന്ദര്‍ സിംഗ് സന്ദുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഇയാളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിബിഎസ്എയില്‍ സന്ദീപ് സിംഗ് സിദ്ധുവിന് ഇപ്പോള്‍ സൂപ്രണ്ടായി പ്രൊമോഷന്‍ ലഭിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖലിസ്ഥാന്‍വാദിയായ സണ്ണി ടൊറന്റോ തന്നെയാണോ സന്ദീപ് സിംഗ് സിദ്ധുവെന്ന സംശയവും ഉയരുന്നുണ്ട്. ഇയാളും ലക്ബീറുമാണ് സന്ദുവിന്റെ കൊലപാതകത്തിന്റെ ആസൂത്രകരെന്നാണ് സംശയം.

ALSO READ:  ‘പാലക്കാട് നിഷ്കളങ്കരായ കോൺഗ്രസ് പ്രവർത്തകരെ ഒറ്റികൊടുക്കാൻ കൂട്ട് നിൽക്കാൻ കഴിയില്ല’: എ കെ ഷാനിബ്

നാടുകടത്തണമെന്ന ആവശ്യപ്പെട്ട് ഇന്ത്യ കഴിഞ്ഞ ഒരു പതിറ്റാണ്ടായി കാനഡയ്ക്ക് നല്‍കിയ അപേക്ഷകള്‍ ഇപ്പോഴും കെട്ടികിടക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യവക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. ഇന്ത്യന്‍ നയതന്ത്രര്‍ കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ട് അവരുടെ വിവരങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിക്കുന്നെന്ന ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസും ആരോപണം ഉന്നയിച്ചിരുന്നു. ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ കാനഡയുടെ പൗരന്മാരായ സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ട് ഇന്ത്യ സജ്ജീകരിച്ച ചില കുറ്റവാളി സംഘടനകള്‍ക്ക് കൈമാറുകയാണെന്നും കാനഡ ആരോപിച്ചിരുന്നു.

ALSO READ: കോട്ടയത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

എന്നാല്‍ കാനഡയുടെ ആരോപണങ്ങള്‍ തള്ളിയ ഇന്ത്യ കാനഡയുടെ ആക്ടിംഗ് ഹൈക്കമ്മീഷണറെയും അഞ്ച് നയതന്ത്രജ്ഞരെയും പുറത്താക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration