ലോകകപ്പ് യോഗ്യത മത്സരം ; ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെ നേരിടാനൊരുങ്ങി ഇന്ത്യ. ബൂട്ടഴിച്ചത്. സുനിൽ ഛേത്രിക്ക് പകരം ഗോൾ കീപ്പർ ഗുർപീന്ദർ സിങാണ് ടീമിനെ നയിക്കുക. ഈ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാം, കൂടാതെ അടുത്ത ഏഷ്യൻ കപ്പിനും ഇന്ത്യൻ ടീമിന് നേരിട്ട് യോഗ്യത നേടാം. ഖത്തർ ഇതിനകം തന്നെ ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടന്നിരുന്നു.

ALSO READ: ബാറുടമകളുടെ പണപ്പിരിവ് കേസിൽ പുതിയ വഴിത്തിരിവ്; തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

നിലവിൽ ഗ്രൂപ്പിൽ ഖത്തറിന് പിന്നിൽ രണ്ടാമതാണ് ഇന്ത്യ. മൂന്നാമതുള്ള അഫ്‌ഗാനിസ്ഥാനും ഇന്ത്യയ്ക്കും അഞ്ചു പോയിന്റാണുള്ളത്. അഫ്ഗാൻ സമനിലയിലായാൽ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ മൂന്നാം റൗണ്ടിലേക്ക് എത്തും. അഫ്ഗാൻ വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് പകരം അഫ്‌ഗാനായിരിക്കും മൂന്നാം റൗണ്ടിലേക്ക് എത്തുക.

ALSO READ: വാർഡ് പുനസംഘടന ബിൽ പാസാക്കുന്നതിന് അടിയന്തര സാഹചര്യമുണ്ടായിരുന്നു; ബില്ലിൽ ഒരു ഭേദഗതിയും ഭരണപക്ഷവും പ്രതിപക്ഷവും നൽകിയിട്ടില്ല: എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News