ജമ്മു കശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇന്ത്യാ സഖ്യം

jammu kashmir

ജമ്മു കശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇന്ത്യാ സഖ്യം. സർക്കാർ രൂപീകരണത്തിന് അനുമതി തേടി ഒമർ അബ്ദുല്ല ഇന്നലെ ലെഫ്റ്റനന്റ് ഗവർണറെ സന്ദർശിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ ബുധനാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാലു മന്ത്രിസ്ഥാനം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ കോൺഗ്രസിന് രണ്ട് മന്ത്രി സ്ഥാനവും ക്യാബിനറ്റ് റാങ്കുള്ള ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാമെന്നാണ് നാഷണൽ കോൺഫറൻസിന്റെ വാഗ്ദാനം.

ALSO READ: ഗവര്‍ണ്ണര്‍ ഭരണഘടനാ ധാര്‍മ്മികതയുടെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

അതേസമയം ഹരിയാന മുഖ്യമന്ത്രിയായി നായാബ് സിംഗ് സൈനി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News