ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തം

election

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തമാകുന്നു. കേന്ദ്ര സർക്കാരിന്റെ നീക്കം ഫെഡറൽ തത്വങ്ങൾക്ക് മേലുള്ള കടന്നു കയറ്റമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വിമർശിച്ചു. ബിജെപി ആർഎസ്എസ് അജണ്ട രാജ്യത്തെ ഏകാധിപത്യ സ്വഭാവത്തിലേക്ക് നയിക്കാനെന്നും അതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കുന്നു.

ALSO READ; ഹിറ്റായി തിരുവോണം ബമ്പര്‍; വില്‍പ്പന 37 ലക്ഷത്തിലേക്ക്, മുന്നില്‍ പാലക്കാട്

ഇത്രയധികം പേജുള്ള റിപോർട്ട് 191 ദിവസം കൊണ്ട് പൂർത്തിയാക്കിയതിലൂടെ എന്ത് തരം റിപ്പോർട്ട് ആണെന്ന് വ്യക്തമെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. കേന്ദ്ര നീക്കത്തെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തേജസ്വി യാദവ് എന്നിവരും രംഗത്ത് വന്നു.

ALSO READ; വയനാടിന്റെ അതിജീവനത്തിന് ന്യൂനപക്ഷ കമ്മീഷന്റെ കൈത്താങ്ങ് : ‘സമന്വയം’ ക്യാമ്പയിന് തുടക്കമായി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഒരിക്കലും നടപ്പാക്കില്ലെന്നും രാജ്യത്തിന്റെ വൈവിദ്യത്തെയും, ഫെഡറലിസത്തെയും മനസിലാക്കാതെയുള്ള നീക്കാമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഒരു പാർട്ടി എന്നതാണ് ബിജെപി ആവശ്യമെന്നും പിനീട് അവർ ഒരു രാജ്യം ഒരു നേതാവ് എന്ന് പറയുമെന്നും തേജസ്വി യാദവും വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News