പ്രതിപക്ഷ ബ്ലോക്കാകാൻ ഇന്ത്യ സഖ്യം; യോഗത്തിൽ ധാരണയായി

പ്രതിപക്ഷസ്ഥാനത്തിരിക്കാൻ സഖ്യയോഗത്തിൽ ധാരണയായി.ഇന്ത്യ മുന്നണി യോഗത്തിലാണ് തീരുമാനമെടുത്തത്.ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാട്ടം തുടരുമെന്ന് ഖാർഗെ അറിയിച്ചു.

ALSO READ: പോരാട്ടം ഇന്ത്യ സഖ്യം തുടരും, ജനഹിതം അറിഞ്ഞ് ആവശ്യസമയത്ത് ഉചിതമായ തീരുമാനം എടുക്കും: മല്ലികാർജുൻ ഖാർഗെ

രണ്ട് മണിക്കൂർ നീണ്ട ഇന്ത്യ മുന്നണി യോഗം അവസാനിച്ചു. യോഗത്തിൽ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തു. നിരവധി നിർദേശങ്ങളും വന്നു. ജനവിധി ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനുള്ള മറുപടിയാണെന്നും പോരാട്ടം ഇന്ത്യ സഖ്യം തുടരുമെന്നും ഖാർഗെ പറഞ്ഞു. ഭരണഘടന സംരക്ഷണത്തിനായി പോരാടുമെന്നും ജനഹിതം അറിഞ്ഞ് ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും മുന്നണി തീരുമാനമെടുത്തു.

ജനങ്ങൾക്ക് നൽകിയ വാഗ്ദനങ്ങൾ പാലിക്കുമെന്നും യോഗത്തിൽ തീരുമാനമെടുത്തതായി ഖാർഗെ പറഞ്ഞു. ഫാസിസത്തിനെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

ALSO READ: ‘എസ് എഫ് ഐ മുൻ നേതാവ് ജ്യോതിഷ് കുമാറിൻ്റെ അകാല വിയോഗം’, അനുശോചനം രേഖപ്പെടുത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News