ലോക്സഭാ സീറ്റുകളുടെ വിഭജനം സംബന്ധിച്ച് ഇന്ത്യ മുന്നണി ചർച്ചകൾ പുരോഗമിക്കുന്നു. ഇന്ന് മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട ചർച്ചകളാകും നടക്കുക.കോൺഗ്രസ് ദേശീയ സഖ്യ സമിതി എൻസിപി ശിവസേന നേതാക്കളുമായി ചർച്ച നടത്തും. 48 സീറ്റുകൾ ഉള്ള മഹാരാഷ്ട്രയിൽ 20 സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ ബിജെപിക്കൊപ്പം പോയെങ്കിലും 23 സീറ്റുകളിൽ മത്സരിക്കും എന്നാണ് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിൻ്റെ നിലപാട്.
Also Read: സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരം; രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ
ബീഹാറിന് പിന്നാലെ പഞ്ചാബ് ദില്ലി സംസ്ഥാനങ്ങളിലെയും ഇന്ത്യ മുന്നണി സീറ്റ് വിഭജനം സംബന്ധിച്ചുള്ള ചർച്ചകൾ കോൺഗ്രസ് ദേശീയ സഖ്യ സമിതി നടത്തിയിരുന്നു. ബിജെപിക്ക് എതിരെ ഒറ്റക്കെട്ടായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ചർച്ചകൾക്ക് ശേഷം മുകുൾ വാസ്‌നിക് പ്രതികരിച്ചിരുന്നു.
Also Read: ശശി തരൂരിനെ പരസ്യമായി പുകഴ്ത്തി ഒ രാജഗോപാല്‍
അവകാശവാദം ഉന്നയിക്കുന്ന സീറ്റുകളുടെ പട്ടിക എ എ പി കൈമാറും. ദില്ലിയിൽ ഏഴിൽ നാല് സീറ്റുകൾ വേണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. പഞ്ചാബിലെ 13 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഇരു പാർട്ടികളിലെയും സംസ്ഥാന നേതൃത്വങ്ങൾ ഒരുപോലെ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here