ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തു എങ്കിലും മഹാസഖ്യം പൂർണ്ണമായും പ്രതിസന്ധിയിൽ നിന്ന് കരകയറിയിട്ടില്ല. 39 എംഎൽഎമാർ ഹൈദരാബാദിലെ റിസോർട്ടിൽ തുടരുകയാണ്. 10 ദിവസത്തിനകം ചംപയ് സോറൻ ഭൂരിപക്ഷം തെളിയിക്കണം. സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്ന ദിവസമാകും എംഎൽഎമാരെ മടക്കി എത്തിക്കുക.
ഉടൻ തന്നെ സംസ്ഥാനത്ത് നിയമസഭ സമ്മേളനം വിളിച്ചു ചേർക്കും. ഭരണപക്ഷത്തുള്ള 4 എംഎൽഎമാർ ഇതിനോടകം ബിജെപിയുമായി അടുത്ത് കഴിഞ്ഞു. അതേസമയം ഇഡി കസ്റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Also Read; ഐഎസ്എല്ലില്‍ കേരളത്തെ തകര്‍ത്ത് ഒഡീഷ; പോയിന്റ് നിലയില്‍ മൂന്നാമത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here